
റിയാദ് : ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം ഒഴിവാക്കാൻ തയാറായി സൗദി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഭീമമായി ഉയര്‍ത്തുന്ന സാഹചര്യം ഇല്ലാതാക്കാൻ സാധിക്കും. ഇത് ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. അതോടൊപ്പം തന്നെ ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്തുന്നതില്‍ നിന്ന് ആഭ്യന്തര വ്യോമ ഗതാഗത വിപണിക്ക് സംരക്ഷണം നല്‍കാന്‍ വിമാന കമ്പനികൾക്ക് ബാധകമായ വ്യവസ്ഥകള്‍ തയ്യാറാക്കുമെന്നും ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Post Your Comments