Latest NewsIndia

പുൽവാമ ഭീകരാക്രമണം; നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായും ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമ‌ർശനം. ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും രാഹുൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button