പുനലൂര്‍: അക്രമങ്ങള്‍ക്ക് പകരം നടത്തുന്ന പ്രത്യാക്രമണങ്ങളെ ഇനി മുതല്‍ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് അണികളോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇനി സംഘര്‍ഷമോ അക്രമമോ നടത്തരുതെന്നും അത്തരം അക്രമങ്ങള്‍ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം അവര്‍ തന്നെ കണ്ടെത്തണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ല. കൊലപാതകം ചെയ്യുന്നവരെ ഇനി മുതല്‍ പാര്‍ട്ടി സംരക്ഷിക്കുകയുമില്ല. അക്രമങ്ങളില്‍ പെട്ടുപോയവര്‍ക്ക് വിഷമമുണ്ടാകും. ഈ വിഷമം പലവിധ പ്രതികരണങ്ങളായി പുറത്തുവരാന്‍ സാധ്യതയുണ്ട്. അതിനൊന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല. ഇതൊന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയുമില്ല -പുനലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
Post Your Comments