KeralaLatest News

‘ഗായത്രി’ ലോക മാതൃഭാഷാ ദിനത്തില്‍ മലയാളത്തിന് ലഭിച്ച സമ്മാനം

തിരുവനന്തപുരം: ലോക മാൃതൃഭാഷാ ദിനത്തില്‍ സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിന്റെ ഏറ്റവും പുതിയ ഫോണ്ട് പുറത്തിറങ്ങി. ഗായത്രിയെന്നാണ് ഫോണ്ടിന്റെ പേരി.തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ വ്യാഴാഴ്ചയാണ് ഫോണ്ട് പ്രകാശനം ചെയ്തത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോെടെയാണ് ഈ ഫോണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.

ഗായത്രി ഫോണ്ടിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് ആണ്. ഓപ്പണ്‍ ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ ആണ്. ഫോണ്ട് രൂപകല്‍പ്പന ഏകോപിപ്പിച്ചത് സന്തോഷ് തോട്ടിങ്ങലാണ്. ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ. എ. പി കുട്ടികൃഷ്ണന്‍ സ്വീകരിച്ചു.

തലക്കെട്ടുകള്‍ക്കുപയോഗിക്കാവുന്ന വിധത്തില്‍ വലിയ അക്ഷരങ്ങള്‍ക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂട്ടക്ഷരങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണ് ഗായത്രി. ഇതിന് മുന്‍പ് തന്നെ 12ഒളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button