KeralaLatest News

റയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

റയില്‍വേ ക്ലീനിങ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശി പിടിയിൽ. മോഗ്രാല്‍ സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് കോഴിക്കോട് റയില്‍വേ പൊലീസ് പിടികൂടിയത്. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. ക്ലീനിങ് ജോലിയിലുണ്ടായിരുന്ന തേഞ്ഞിപ്പലം സ്വദേശിനിയെ മുഹമ്മദ് ഷരീഫ് കടന്നുപിടിക്കുകയും എതിർക്കാൻ ശ്രമിച്ച ഇവരുടെ മുഖത്തും ശരീരത്തിലും നിരവധി തവണ ഇയാള്‍ അടിക്കുകയും ചെയ്‌തു.

യാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പിന്നാലെ റയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഷരീഫ് റയില്‍വേ പൊലീസിനെ അസഭ്യം പറയുകയും കെയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സെല്ലിലേക്ക് മാറ്റിയിട്ടും അസഭ്യവര്‍ഷം തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button