താനെ: 53 കാരി ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു ഇവർ ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ പല്‍ഗാറിലാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന അതേ ഫ്ലാറ്റിലെ താമസക്കാരായ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാധുരി ഓംപ്രകാശ് ശര്‍മ്മ എന്ന ആളാണ് മരിച്ചത്.
ഫെബ്രുവരി 17 നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. അയല്‍ക്കാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ ഭാര്യക്ക് മാനസിക വിഷമം ഉണ്ടായിരുന്നെന്നും ആത്മഹത്യക്ക് കാരണം അയല്‍ക്കാരുടെ മര്‍ദ്ദനമാണെന്നും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. വെള്ളം എടുക്കുന്നത് തുടങ്ങി ചെറിയ കാര്യങ്ങള്‍ക്ക് സ്ത്രീയുമായി അയല്‍ക്കാര്‍ വഴക്കിലേര്‍പ്പെട്ടിരുന്നു. തുടർന്നായിരുന്നു മർദ്ദനം.
Post Your Comments