ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനി സുരക്ഷാസേനയുടെ യാത്രയ്ക്കായി വ്യോമമാർഗം ഉപയോഗിക്കാൻ നിർദേശം. ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ശ്രീനഗര്‍-ജമ്മു തുടങ്ങിയ റൂട്ടുകളിലാണ് വിമാനങ്ങളിലെ സൗജന്യ യാത്ര അനുവദിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും അവധിക്ക് പോകുമ്പോഴും വരുമ്പോഴും ഈ സേവനം ലഭിക്കുമെന്നാണ് സൂചന. ഏകദേശം 780,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments