തിരുവനന്തപുരം: രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി സിആര്‍പിഎഫിന്. സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറി. സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്.
Read Also: വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യം: യോഗി ആദിത്യനാഥ്
രാജ്ഭവന്റെ സുരക്ഷയ്ക്ക് പോലീസും- സിആര്‍പിഎഫും ഉള്‍പ്പെടുന്ന സംഘമായിരിക്കും ഉണ്ടാകുന്നത്. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷയ്ക്കെത്തുന്നത്. പ്രധാന ഗേറ്റിന് മുന്നിലാണ് കേരളാ പോലീസിനൊപ്പം സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിക്കുക.
ഗവര്‍ണര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടലുണ്ടായത്.
Post Your Comments