ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ജെയ്‌ഷെ മുഹമ്മദ് വീണ്ടും ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച് ഒരാഴ്ച കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്. തീവ്രവവാദ സംഘടനയായ തന്‍സീമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജമ്മുവിലെ ചൗകിബാല്‍, താങ്ദാര്‍ മേഖലകളില്‍ ഐഇഡി ആക്രമണം നടത്താന്‍ തന്‍സീം തീവ്രവാദികള്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോട്ടില്‍ പറയുന്നു. പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോ ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തുക എന്നും പറയുന്നുണ്ട്. പുല്‍വാമയിലേതിന് സമാനമായി ചാവേര്‍ ആക്രമണത്തിനാണ് തന്‍സീം തീവ്രവാദികള്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
Post Your Comments