അരുവിക്കര: അരുവിക്കരയിലെ റിസര്‍വോയര്‍ പ്രദേശമായ കാളിയാമൂഴിയില്‍ അഗ്‌നിബാധ. കാടുപിടിച്ച് വിജനമായ പ്രദേശത്ത് ബുധനാഴ്ച രാവിലെ 11.30-നാണ് നാട്ടുകാര്‍ തീപടരുന്നതു കണ്ടത്. പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണച്ചു.ഒരേക്കറോളം വരുന്ന പ്രദേശം അഗ്‌നിക്കിരയായി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. ആളൊഴിഞ്ഞ റിസര്‍വോയര്‍ പ്രദേശങ്ങളില്‍ മദ്യപശല്യമുണ്ടെന്നു പരാതിയുണ്ട്. ദൂരദേശങ്ങളില്‍നിന്നുപോലും ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ടെന്നാണ് പറയുന്നത്.
ഈ പ്രദേശങ്ങളില്‍ കുളിക്കാനായി നിരവധി അപരിചിതരും വരുന്നുണ്ട്. ഇവരാരെങ്കിലും തീയിട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ധിച്ചുവരുന്നത് ഫയര്‍ഫോഴ്‌സുകാരെ ആശങ്കയിലാക്കുന്നുണ്ട്. ഒന്നിലധികം സ്ഥലങ്ങളിലാണ് ഒരേസമയം തീപിടിക്കുന്നത്. റോജരുകിലോ, ഉണങ്ങിയ പല്ലിനു സമീപമോ തീ ഇഉടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്
Post Your Comments