ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍-ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ ആരാധകരുടെ പ്രതിഷേധം. സാധാരണയായി എവേ ടിക്കറ്റിന് 3,000 രൂപയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഈടാക്കുന്നത്. എന്നാല്‍ ബയേണിനെതിരായ കളിയില്‍ 4,500 രൂപയ്ക്കാണ് എവേ ടിക്കറ്റ് വിറ്റത്. ഇതോടെ ബയേണ്‍ മ്യൂണിക്ക് ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ലിവര്‍പൂള്‍ ആരാധകരും ഇതിനെ പിന്തുണച്ച് എത്തിയതോടെ സംയുക്ത പ്രതിഷേധത്തിനാണ് ആന്‍ഫീല്‍ഡ് വേദിയായത്.
Post Your Comments