സാമൂഹികപ്രവര്‍ത്തക ദയാബായി എന്ന മേഴ്സി മാത്യുവിന് ഇന്ന് ജന്മദിനം. കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇവര്‍ അവിടുത്തെ ഗോണ്ടുകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
കേരളത്തില്‍ ദയാബായിയുടെ വീട് കോട്ടയം ജില്ലയില്‍ പൂവരണിയിലാണ്. പുല്ലാട്ട് മാത്യു ഏലിക്കുട്ടി ദമ്പതികളുടെ 14 മക്കളില്‍ മൂത്തവളായി ജനിച്ചു. കൊച്ചുകൊട്ടാരം പ്രൈമറി സ്‌കൂള്‍, വിളക്കുമാടം സെന്റ്ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ജീവശാസ്ത്രത്തില്‍ ബിരുദവും ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചു.
കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം. തുടര്‍ന്ന് പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞതോടെ പഠനം നിര്‍ത്തിയ മേഴ്‌സി, കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചു. എന്നാല്‍ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ സുഖജീവിതത്തോട് താല്പര്യമില്ലാതിരുന്നതിനാല്‍ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നലില്‍ പതിനാറാമത്തെ വയസ്സില്‍ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോണ്‍വെന്റിലെത്തി. അവിടെനിന്നും ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്‌സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂര്‍ത്തിയാക്കാതെ മഠത്തില്‍ നിന്നും പുറത്തുവന്നു. പിന്നീട് മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയിലെത്തിയ ദയാബായി അവിടം തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments