ധാക്ക : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ചൗക്ക്ബസാറില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം 69 ആയി. നിരവധിയാളുകള്‍ കെട്ടിടത്തിനകത്തു കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. . തിരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ബംഗ്ലദേശ് അഗ്‌നിശമനസേനാ വിഭാഗം തലവന്‍ അലി അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.
ഗ്യാസ് സിലിണ്ടറില്‍ നിന്നാണു തീപടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. അപകടസ്ഥലത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗതക്കുരുക്കു രൂപപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. രാസവസ്തുക്കള്‍ സംഭരിക്കുന്ന മറ്റു നാലുകെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതോടെയാണു മരണസംഖ്യ ഉയര്‍ന്നത്.
അപകടത്തിനു പിന്നാലെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് ആളുകള്‍ രക്ഷപ്പെടുന്നതിനു തടസ്സമുണ്ടാക്കി. 2010ല്‍ ധാക്കയിലുണ്ടായ സമാനമമായ തീപിടിത്തത്തില്‍ 120 പേരാണു കൊല്ലപ്പെട്ടത്
Post Your Comments