തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അവിടെയെത്തി സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും പിണറായി പറഞ്ഞു.എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്പിക്കാന് ആര്‍ക്കും അവകാശമില്ല.
സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ല. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്പിക്കാന് ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും പിണറായി പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് മൗനത്തിലാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സാഹിത്യ അക്കാദമിയിലേക്ക് പ്രകടനം നടത്തിയിരുന്നു.
സാംസ്കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ എന്ന മുദ്രാവാക്യവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാദമയില്‍ കയറി പ്രസിഡന്റ് വൈശാഖന് വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചു. എന്നാൽ അക്കാദമിക്കു അകത്ത് കയറുന്നതു പോലീസ് തടഞ്ഞതോടെ വൈശാഖന്റെ കാറിനു മുകളില്‍ വാഴപ്പിണ്ടി വച്ചു പ്രവര്‍ത്തകര്‍ പിരിയുകയായിരുന്നു.
Post Your Comments