വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. എന്നാൽ വാഴപ്പഴം പോലെത്തന്നെ വാഴപ്പിണ്ടിയും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.
Read also : ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം
ജീവകം ബി 6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.
വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.
Post Your Comments