ഹൈദരാബാദ്•ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കില്ലി കൃപറാണി വൈ.എസ്.ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗ്മോഹന്‍ റെഡ്ഡിയുമായി ലോട്ടസ് പോണ്ടിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്. ഫെബ്രുവരി 28 ന് അമരാവതിയില്‍ വച്ച് കൃപറാണി ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും.
തെലുങ്കുദേശം പാർട്ടി (ടിഡിപി) യുമായുള്ള കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നതിലും പിന്നാക്ക വിഭാഗങ്ങൾക്ക് നല്‍കിയ വാഗ്ദാനങ്ങളിലും ജഗൻമോഹൻ റെഡ്ഡിയോട് തനിക്ക് മതിപ്പുണ്ടെന്ന് കൃപറാണി മാധ്യമങ്ങളോട് പറഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച പ്രശ്നത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യു-ടേണ്‍ എടുത്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
2009 ല്‍ ശ്രീകാകുളം മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃപറാണി 2014 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
Post Your Comments