കണ്ണൂര്‍•കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പതിച്ച പോസ്റ്ററുകള്‍ കീറിയ സംഭവത്തില്‍ പ്രതിഷേധിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണ് സംഭവം. ക്രൂരമായ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ എ.ബി.വി.പി ജില്ലാ സെക്രട്ടറി പ്രിജു, ജില്ലാ കമ്മിറ്റി അംഗം വൈശാഖ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവടഞ്ഞ ജവാന്മാർക്ക് ആദരമർപ്പിച്ച് ബ്രണ്ണൻ കോളേജിലടക്കം കഴിഞ്ഞ ദിവസം എ.ബി.വി.പി പരിപാടി അവതരിപ്പിച്ചിരുന്നു. എന്നാൽ ആദരാഞ്ജലി അർപ്പിച്ച് എബിവിപി പതിപ്പിച്ച പോസ്റ്ററുകൾ ചിലർ കീറി നശിപ്പിച്ചിരുന്നു. ഇതിൽ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ രീക്ഷക്ക് പേര് രജിസ്റ്റർ ചെയ്ത് കോളേജിൽ നിന്ന് മടങ്ങുകയായിരുന്ന എ.ബി.വി.പി കണ്ണൂർ ജില്ലാ സെക്രട്ടറി പ്രിജുവിനെയും സംസ്ഥാന സമിതിയംഗം വൈശാഖിനെയും എസ്എഫ്ഐക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പട്ടിക കഷ്ണവും ഇഷ്ടികയും വെച്ചാണ് മർദ്ദിച്ചത്. ഇരുവർക്കും തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments