Latest NewsKerala

പീതാംബരന്റെ വീട് അടിച്ചു തകര്‍ത്തു

സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് കൊലപാതകത്തിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷിനേയും വെട്ടി കൊലപ്പെടുത്തിയ സ്ഥലത്തു നിന്നും രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. ഇയാളുടെ വീടിനു മുന്നിലുള്ള തോട്ടത്തിലെ കവുങ്ങും വാഴയും സംഘം വെട്ടി നശിപ്പിച്ചു.

വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തു. വീടിന്റെ എല്ലാ ഭാഗങ്ങളും സംഘം നശിപ്പിച്ചു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. അതേസമയം പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് മാറി. ഇവിടെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ശരത്തിന്റേയും കൃപേഷിന്റേയും സംസാകാര ചടങ്ങുകള്‍ക്കു ശേഷം പെരിയയിലും കല്ല്യോട്ടും ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. സംസ്‌കാരത്തിനു പുറകേ ഇവര്‍ പീതാംബരന്റെ കാര്‍ അടിച്ചു തകര്‍ത്തിരുന്നു. കൂടാതെ സിപിഎം അനുഭാവികളുടെ കടകളും  തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളില്‍ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button