ന്യൂയോര്‍ക്ക്: ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ലോകമാണ് നമ്മളുടേത്. ശുചിത്വമില്ലാത്ത ഒന്നും നമ്മള് ഉപയോഗിക്കാറുമില്ല. എന്നാല്‍ പത്ത് വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഒരു ടിവി അവതാരകന് ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്നെ ഇത് തുറന്നുപറഞ്ഞു. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്സെത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതാണ് രസകരം.
ഫോക്സ് ന്യൂസിലെ ഫോക്സ് ആന്റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് സംഭവം, വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.
https://twitter.com/atrupar/status/1094741186483548160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1094741186483548160&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Ftv-host-says-he-hasn-t-washed-hands-in-10-years-pn7lqd
ഇതു കേട്ടപ്പോഴാണ് പത്തു വര്‍ഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം ഹെഗ്സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്സെത്ത് പറഞ്ഞു. ഫോക്സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം. ഹെഗ്സെത്തിന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.
Post Your Comments