കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധതരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം വര്‍ദ്ധിച്ചതും. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഭക്ഷണത്തിന് മുന്‍പും പിന്‍പും ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകണമെന്ന് കുട്ടികള്‍ക്കിടയില്‍ പോലും വന്‍ പ്രചരണമാണ് നടക്കുന്നത്. ഇതില്‍ പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍, ഈ ശീലം അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെളിയും അഴുക്കും കഴുകിക്കളയാന്‍ നമ്മെ സഹായിക്കുന്ന ഹാന്‍ഡ് വാഷുകള്‍ നമ്മെ സുരക്ഷിതരാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കുക ഹാന്‍ഡ് വാഷുകളായിരിക്കും.
ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കും. എന്നാല്‍, അത് ശരിയല്ല. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുക. കുട്ടികള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കി കഴിഞ്ഞാലും അല്പം കയ്യില്‍ അവശേഷിക്കും. അത് കയ്യില്‍നിന്ന് നേരിട്ട് വായിലാക്കുകയും ചെയ്യും. അത് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.
ചില ഹാന്‍ഡ് വാഷുകള്‍ ക്യാന്‍സറിന് വരെ കാരണമാകുമെന്നും പറയുന്നു. അതുകൊണ്ട് തന്നെ, സാധാരണ ഉപയോഗിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതാണ് ഹാന്‍ഡ് വാഷിനേക്കാള്‍ സുരക്ഷിതം.
Post Your Comments