കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വളയത്ത് കുയ്തേരിയില്‍ ഏറ് പടക്കമല്ല പൊട്ടിയതെന്നും സ്റ്റീല്‍ ബോംബ് സ്ഫോടനമാണെന്ന് നടന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റിരുന്നു. ഏറുപടക്കം പൊട്ടിത്തെറിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബോംബ് സ്ക്വാഡ് നടത്തിയ വിശദ പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചത്.
റോഡരികില്‍ കണ്ട വസ്തു കുട്ടികള്‍ എടുത്തപ്പോള്‍ പൊട്ടിയതാകാമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. മൂന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി.
Post Your Comments