ഇസ്ലാമാബാദ്: പാക്കിസ്ഥാന് വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. മെഹമ്മദ് ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. അതേസമയം ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് . ഇന്ത്യന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണെന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് പാകിസ്താന് മാധ്യമങ്ങളുടെ ആരോപണം.
കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വാദങ്ങളേപ്പറ്റിയും മൊഹമ്മദ് ഫൈസല്‍ നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത്.
അതേസമയം മൊഹമ്മദ് ഫൈസലിന്റെ പാക് വിദേശകാര്യമന്ത്രാലയത്തിന്റെതായുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവ് ആയാണ് കാണിക്കുന്നത്. കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങളുമായി യുറോപ്യന്‍ യൂണിയന് വ്യാപാരം നടത്തില്ലെന്നതുമായിരുന്നു ഫൈസലിന്റേതായി വന്ന അവസാനത്തെ ട്വീറ്റ്.
Post Your Comments