KeralaLatest NewsNewsIndia

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ്

ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനെതിരെ ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി

ഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതായി കോൺഗ്രസ്. ഡൽഹിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് നടപടിയെന്നാണ് ലഭ്യമായ വിവരം. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനെതിരെ ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

തന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രാഹുല്‍ തന്റെ അനുയായികളുമായി ബന്ധം തുടരുമെന്നും അക്കൗണ്ട് മരവിപ്പിച്ചത് തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കോൺഗ്രസ് ട്വീറ്റിൽ പറയുന്നു.

തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം, വേഷം പാന്റും ഷര്‍ട്ടും ചുരിദാറും: ജയില്‍ വകുപ്പിൽ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ

ഡൽഹിയിൽ ലൈംഗിക പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ കുടുംബത്തെ ഇന്നലെ രാഹുൽ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ പിന്നീട് നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ഇക്കാര്യത്തില്‍ ബിജെപി അടക്കം രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button