KeralaLatest News

രാഷ്​ട്രീയ കൊലപാതകം -എല്‍ഡിഎഫ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല :- കാനം

കണ്ണൂര്‍:  കാസര്‍കോഡ് ഇരട്ടക്കൊലക്കേസില്‍ അറസ്​റ്റിലായ സി.പി.എമ്മുകാരനെ പുറത്താക്കിയത്​ സ്വാഗതാര്‍ഹമാണെന്ന് സി.പി​.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേ​​ന്ദ്രന്‍. രാഷ്​ട്രീയ കൊലപാതകങ്ങള്‍ എല്‍.ഡി.എഫ്​ ഒരു കാലത്തും ഇടത് പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ‌് വടക്കന്‍ മേഖല കേരള സംരക്ഷണ യാത്രയോടനുബന്ധിച്ച‌് കണ്ണൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം.

വര്‍ഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ‌് കേരളത്തില്‍ കോണ്‍ഗ്രസ‌് സ്വീകരിക്കുന്നത്​. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാണ‌്. നരേന്ദ്ര മോദി സര്‍ക്കാറി​ന്റെ നയങ്ങള്‍ക്കും ബി.ജെ.പിയുടെ വര്‍ഗീയതക്കുമെതിരെ ദേശീയതലത്തില്‍ എതിര്‍പ്പുയര്‍ത്തുമ്ബോഴും കേരളത്തില്‍ കോണ്‍ഗ്രസിന‌് നിറംമാറ്റമുണ്ടെന്ന‌് ശബരിമല പ്രശ‌്നം തെളിയിച്ചു.

ഒരു ഭാഗത്ത‌് മോദിയും മറുഭാഗത്ത‌് ജനങ്ങളും എന്നതാണ‌് ദേശീയ രാഷ‌്ട്രീയത്തിലെ ഇന്നത്തെ അവസ്ഥ. എല്ലാ ജനവിഭാഗങ്ങളും സമരരംഗത്താണ‌്. വരുന്ന തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും. ഇതുസംബന്ധിച്ച ജനങ്ങളുടെ സര്‍വേയായിരുന്നു കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button