കരുനാഗപ്പള്ളി : സംസ്ഥാനത്തെ വര്‍ഗീയതയെ തുടച്ചു നീക്കാനാകുന്നത് സിപിഎമ്മിന് മാത്രമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. എല്‍.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് ബി.ജെ.പി.ക്ക് ബദലല്ല. വര്ഗീതയതയുമായി ഒത്തുകളിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആര്.എസ്.എസിനോടും അവരുടെ ആശയത്തോടും മൃതുസമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പി.യാകുന്നത്.
കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാകുകയാണ്. സംസ്ഥാനം വികസനക്കുതിപ്പിലാണ്. 1000 ദിവസത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് പി.എസ്.സി. വഴി നിയമനം നല്കി. സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും ആനുകൂല്യം വര്‍ധിപ്പിച്ചു. സമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സാമൂഹികനീതിക്ക് പ്രത്യേകം ശ്രദ്ധനല്‍കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു.
കെ.എം.എം.എല്‍. ജങ്ഷനില്‍നിന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്.
Post Your Comments