കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്ര്‌സ പ്രവര്‍ത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടേയേക്കും. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം കല്ലിയോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പോലീസ് പിടികൂടിയതെന്നാണ് സൂചന.
പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ പീതാംബരന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ശരത്തിനേയും കൃപേഷിനേയും കൊലപ്പെടുത്തുമെന്ന് പീതാംബരന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. നഷ്ടപരിഹാരം കൊടുത്ത് കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പീതംബരന്‍ വഴങ്ങിയില്ലെന്നും പറയുന്നു. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
പീതാംബരനെ കൂടാതെ ആറ് പോരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. അതേസമയം അറസ്റ്റിലായ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കാസര്‍കോട്ടെ കൊലപാതകങ്ങള്‍ പാര്‍ട്ടി അറിവോടെ അല്ല എന്നാണ് സംസ്ഥാന നേതൃത്യത്തിന്റെ വിശദീകരണം.
Post Your Comments