Latest NewsSports

ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും

2032 ലെ ഒളിമ്പിക് വേദിക്കായി ഇന്തോനേഷ്യയും താല്‍പര്യമറിയിച്ചു. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല.പതിനായിരത്തിലധികം അത്‌ലറ്റികളാകും ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തുക. ഇവര്‍ക്കുള്ള സൗകര്യങ്ങള്‍, മത്സരവേദികള്‍, മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ഒരുക്കുക എത്രത്തോളം ശ്രമകരമാകും എന്ന് വ്യക്തമായ ബോധ്യമില്ല. അഴിമതി നിറഞ്ഞ ഒരു രാജ്യം കൂടിയാണ് ഇന്തോനേഷ്യ. അതുകൊണ്ട് തന്നെ വന്‍ക്രമക്കേട് ഒളിമ്പിക്‌സിന്റെ പേരില്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഇതുവരെ ഒളിമ്പിക്‌സിന് വേദിയായിട്ടില്ല. 2020 ല്‍ ജപ്പാനിലും 2024 ല്‍ പാരീസിലും 2028 ല്‍ ലോസ്ആഞ്ചല്‍സിലുമാണ് ഒളിമ്പിക്‌സ്.

ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിമ്പിക് വേദിക്കായുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയും ഇരുകൊറിയകളും ആസ്‌ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായി നടത്താനാണ് ആഗ്രഹിക്കുന്നത്. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഒട്ടേറെ പിഴവുകള്‍ ഉണ്ടായിരുന്നു. സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്രസീലിന് പ്രതീക്ഷിച്ച രീതിയില്‍ ഒളിമ്പിക്‌സ് നടത്താനായില്ല. സമാന സ്ഥിതിയാണ് ഇന്തോനേഷ്യക്കും ഉള്ളത്. സാമ്പത്തികമായി വളരെ ഉന്നതിയിലല്ല രാജ്യം. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു മത്സരം ഇന്തോനേഷ്യക്ക് നടത്താനാകുമോ എന്ന ആശങ്കയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button