Kerala

ഐ ആം ഫോർ ആലപ്പി വഴി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്

പറവൂർ :ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ ജില്ലയിലെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.പുന്നപ്ര യു.പി.സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ ആരിഫ് എം.എൽ.എ. സ്‌കോളർഷിപ്പ് ചെക്കുകൾ വിതരണം ചെയ്തു. ആന്ധ്രാപ്രദേശ്, വിജയവാഡയിലെ ചാർട്ടേഡ് അക്കൗണ്ടൻറും, സബ് കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ ഭാര്യാപിതാവുമായ സുബ്ബറായിഡുവാണ് തുക സ്‌പോൺസർ ചെയ്തിരിക്കുന്നത്. 275 കുട്ടികളാണ് സ്‌കോളർഷിപ്പിന് അർഹരായിരിക്കുന്നത്. 2000 രൂപ വീതമാണ് സ്‌കോളർഷിപ്പായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ.എം. ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ .വി.ആർ.കൃഷ്ണ തേജ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.റ്റി.മാത്യു,ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധന്യ ആർ കുമാർ, ആലപ്പുഴ എ.ഇ.ഒ.ആസാദ് സി.ഡി ഡി.ഇ.ഒ. ഷൈലജ വി.ആർ., എച്ച്.എം.ഫോറം കൺവീനർ .അഹമ്മദ് കബീർ, ഹെഡ്മിസ്ട്രസ് ഗീത,എസ്.എം.സി.ചെയർമാൻ .ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button