കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വലിയ അഗ്നിബാധ. റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള പ്രമുഖ ചെരുപ്പ് നിര്‍മ്മാതാക്കളായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.തീ പിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ കറുത്ത് പുക വമിക്കുകയാണ്. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സമീപത്തുള്ള കെട്ടിടത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് അഗ്നിശമന സേനയുടെ പ്രവര്‍ത്തനം. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഞ്ചു നിലകളിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വലിയ രീതിയിലുള്ള തീ ആളി പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ അസംസ്‌കൃത വസ്തുക്കളഉം ചെരുപ്പുകളും കത്തിയതിന്റെ കറുത്ത പുകയും പുറത്തേയ്ക്ക് തള്ളുന്നുണ്ട്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനായൂണിറ്റുകളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്തുള്ള കെട്ടിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.
Post Your Comments