മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനായി എട്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ ആളപയമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷേര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
താമസ ചെലവ് കൂടുതലായ നഗരത്തില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുകയാണ്. അതുകൊണ്ടു തന്നെ മുംബൈയില്‍ തീ പിടുത്തങ്ങള്‍ നിത്യേനയുള്ള സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ രു ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ഏഴു പേര് മരിച്ചിരുന്നു. കൂടാതെ 2017-ല്‍ ഹോട്ടലിന് തീപിടിച്ചോള് 14 പേരുടെ ജീവനാണ് പൊലിഞ്ഞത്.
Post Your Comments