വടകര : തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെയാണ് തൂണേരി പഞ്ചായത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. രാത്രി 11.50 ഓടെയായിരുന്നു സംഭവം. ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
സംഭവത്തെ തുടര്‍ന്ന് നാദാപുരം പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഒരു സംഘം അഗ്നിക്ക് ഇരയാക്കിയിരുന്നു. അതിലുള്ള വൈരാഗ്യമാകാം സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച സൂചന. രണ്ട് ബോംബുകളാണ് ലീഗ് ഓഫീസിന് നേരെ എറിഞ്ഞത്. ഇതില്‍ ഒന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചിരുന്നു. പൊട്ടാതെ കിടന്ന മറ്റൊരു ബോംബും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.
Post Your Comments