Latest NewsKerala

റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്ത് പിടിയില്‍

തിരുവനന്തപുരം : റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിളിച്ചിറക്കി യുവതിയെ പീഡിപ്പിച്ച ഫോണ്‍ സുഹൃത്തും കൂട്ടാളികളും പിടിയില്‍. : ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദംസ്ഥാപിച്ചാണ് യുവാവ് യുവതിയുമായി അടുത്തത്. യുവാവും കൂട്ടാളികളുംചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാട് ഉറിയാക്കോട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്യനാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത് .
കഴിഞ്ഞ 15-ന് യുവതി എറണാകുളത്തേക്ക് പോകാനായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇവിടെവെച്ച് പരിചയക്കാരനായ വെള്ളനാട് സ്വദേശിയായ ജസ്റ്റിന്‍ ലാസര്‍ എന്നയാളെ ഫോണ്‍ ചെയ്തു. യുവതിയോട് തമ്പാനൂരില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ ഇവിടെയെത്തി. യുവതിയെ ബൈക്കില്‍ കയറ്റി വെള്ളനാട് പുനലാലില്‍ എത്തിച്ചു. ഇവിടൈവച്ച് ജസ്റ്റിനും പിന്നീട് മറ്റ് രണ്ടുപേരും പീഡിപ്പിച്ചു. ശനിയാഴ്ച രാവിലെ യുവതിയെ തമ്പാനൂരില്‍നിന്ന് എറണാകുളത്തേക്ക് ട്രയിനില്‍ കയറ്റിവിട്ടു.

എറണാകുളത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി അമ്മയെ ഫോണില്‍ വിവരം അറിയിക്കുകയും അമ്മ എറണാകുളത്ത് എത്തി മകളെ തിരികെ കൊണ്ടുവരുകയുമായിരുന്നു.പിന്നീട് രാത്രി 9 മണിയോടെ യുവതിയെ വെള്ളനാട് ആശുപത്രിയിലും അവിടെനിന്ന് തൈക്കാട് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൈക്കാട് ആശുപത്രി അധികൃതര്‍ പീഡനവിവരം തമ്പാനൂര്‍ പോലീസില്‍ അറിയിച്ചു. കേസെടുത്ത് ആര്യനാട് പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button