കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്.
Read Also : രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൂടുതൽ വിവരങ്ങൾ അറിയാം
ആലുവ ഭാഗത്ത് താമസിക്കുന്ന നഷീൽ എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീൽ വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കൂടാതെ, പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന്, ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി. തുടർന്ന്, സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നഷീലിനെ ആലുവയിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments