ബെംഗളൂരു : ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലില്‍ ജൂലൈ 25 നായിരുന്നു സംഭവം നടന്നത്. ട്രോമ കെയര്‍ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ് വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതും ഡോക്ടര്‍ രക്ഷപ്പെടുകയായിരുന്നു. ഗൗണും മാസ്കും ധരിച്ചിരുന്നതിനാല്‍ യുവതിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
യുവതി ട്രോമ കെയര്‍ സെന്റർ നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഡോക്ടറുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി വി.വി പുരം പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്ടോറിയ ഹോസപിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് കൃഷ്ണ കെ വ്യക്തമാക്കി.
Post Your Comments