സിറിയ: സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്‌ലിബിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്.അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഒന്നാമത്തെ സ്‌ഫോടനത്തിന്റെ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴാണ് അടുത്ത സ്‌ഫോടനവും ഉണ്ടായത്. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് രണ്ടാമത് അപകടം ഉണ്ടായത്. മരിച്ചവരില്‍ 4 പേര്‍ ഹയാത്ത് തഹ്‌രീര്‍ അല്ഷാം പ്രവര്‍ത്തകരാണ്. ഇവരെ ലക്ഷ്യം വച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് സൂചന.
അപകടത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റിന് സ്വാധീനമുള്ള പ്രദേശമാണിത്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തി നശിച്ചു.
Post Your Comments