ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഹംപിയിലെ പ്രസിദ്ധമായ കല്‍തൂണുകള്‍ തകര്‍ത്തവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ കൊടുത്ത് കോടതി. തള്ളി താഴെയിട്ട ക്ഷേത്രത്തിലെ കല്‍തൂണുകള്‍ എടുത്ത് പഴയപോലെ വയ്ക്കാന്‍ യുവാക്കളോട് കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം പ്രതികള്‍ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
നാല് യുവാക്കള്‍ ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ കല്‍തൂണുകള്‍ തകര്‍ത്തത്. യുവാക്കള്‍ കല്‍തൂണുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പുറത്ത് വന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യേഗസ്ഥര്‍ക്കൊപ്പം സ്ഥലത്തെത്തി യുവാക്കള്‍ കല്‍തൂണുകള്‍ യഥാസ്ഥാനത്ത് എടുത്തു വെച്ചു.
സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2019ല്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ന്യൂയോര്‍ക്ക് ടൈസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഹംപിക്ക് ലഭിച്ചത്.
Post Your Comments