KeralaLatest News

കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട്‌ എന്നിവിടങ്ങളില്‍ വച്ചു നടത്താനിരുന്ന മകന്റെ വിവാഹ സത്കാരചടങ്ങുകൾ ഒഴിവാക്കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. ചെന്നിത്തലയുടെ മകൻ രോഹിത്തും ഭാര്യ ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 25 ലക്ഷം വീതം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നല്‍കും. മാര്‍ച്ച്‌ രണ്ടിന് യുഡിഎഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി ധനസമാഹരണം നടത്തും. കൂടാതെ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.അതേസമയം കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button