Latest NewsKerala

കാട്ടുപന്നിയുടെ കുത്തേറ്റ വനപാലകർ ചികിത്സയിൽ

കോന്നി : കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ട് വനപാലകർക്ക് പരിക്ക്. സ്ട്രൈക്കിങ് ഫോഴ്സിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ(ബിഎഫ്ഒ) ശാസ്താംകോട്ട മനക്കര ഷൈൻ കോട്ടേജ് ഷൈൻ സലാം(37), കടമ്പനാട് ഏഴാംമൈൽ ശ്രീവത്സം കെ. ബാബു(47) എന്നിവർ‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് ഉളിയനാട് വനത്തിലാണ് ആക്രണമണം ഉണ്ടായത്. ളാക്കൂർ എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപം ഷീജ ഭവനം മണിയമ്മയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി വനത്തിലേക്ക് തിരികെ വിടുമ്പോൾ പന്നി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

ബാബുവിനെ കുത്തുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേ ഷൈൻ സലാമിനെയും ആക്രമിച്ചു. ഇരുവരുടെയും കാലിലും തുടയിലും തേറ്റ കൊണ്ടുള്ള കുത്തേറ്റു. സാരമായി മുറിവേറ്റ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button