KeralaLatest News

കൊട്ടും പാട്ടുമായി ആദിവാസി ഊരുകളില്‍ ഭാഷാജ്ഞാനം

ഗോത്രഭാഷ പറഞ്ഞു ശീലിച്ച ആദിവാസിക്കുട്ടികളുടെ ഭാഷാജ്ഞാനത്തിനായി ഊരുവിദ്യാകേന്ദ്രം ലൈബ്രറി. കോതമഗംലത്തിനടുത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ആദിവാസി ഊരിലാണ് ലൈബ്രറി പുസ്തകങ്ങള്‍ നല്‍കി വിദ്യാഭ്യാസ ഉത്സവം നടന്നത്.

ആദിവാസി ഊരുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളുമായി ഇടപഴകാന്‍ ഭാഷ പ്രശ്‌നമാകുന്ന സാഹചര്യത്തിലാണ് അക്ഷരം കൊണ്ട് അവരെ ശക്തിപ്പെടുത്താന്‍ ലൈബ്രറികള്‍ തുടങ്ങുന്നത്. ഗോത്രഭാഷയ്‌ക്കൊപ്പം മലയാളവും ഇവര്‍ക്ക് ഇതുവഴി വഴങ്ങും. ഊരുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് രക്ഷിതാക്കളെയും ഊരുനിവാസികളെയും ബോധവാന്മാരാക്കാനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.

ശുചിത്വ ആരോഗ്യശീല ക്ലാസ്സ്, ലഹരി വിമുക്ത ക്ലാസ്, ഊര് നിവാസികളെ മികച്ച വായനാക്കാരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ എറണാകുളം ജില്ലാ പ്രോജക്ട് ഊര് വിദ്യാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികളും മുതിര്‍ന്നവരും പാരമ്പര്യ കലാപ്രകടനങ്ങള്‍ നടത്തി പഠനോത്സവം ഊരിന്റെ ഉത്സവമായി മാറ്റുകയാണ്. ഈ മാസം അവസാനത്തോടെ ഒന്‍പത് ഊര് വിദ്യാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ ഉത്സവം പൂര്‍ത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button