തിരുവനന്തപുരം : സമരപന്തൽ പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ ആത്മഹത്യാശ്രമം. പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരിയാണ് ആത്മഹത്യാശ്രമം നടത്തുന്നത്. സെക്രട്ടറിയേറ്റിന് സമീപമുള്ള മരത്തിലാണ് ആലപ്പുഴ സ്വദേശി കയറിയിരിക്കുന്നത്. ഇയാളെ താഴെയിറക്കാൻ അഗ്നിശമന സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യുവതി മരത്തിൽ കയറിയ ശേഷം കഴുത്തിൽ ഷാൾ മുറുക്കിയിരുന്നു. കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരപന്തൽ കെട്ടി സമരം നടത്തികൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ജീവനക്കാരും പോലീസും ചേർന്ന് ഇന്നലെ രാത്രിയിൽ സമരപ്പന്തലുകൾ ഇളക്കി മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടന്നത്.
Post Your Comments