KeralaLatest News

കാസര്‍കോട് കൊലപാതകം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

പെരിയ: കാസര്‍കോട് കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ എന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍. പീതാംബരനാണ് പിടിയിലായത്. നേരത്തേ പീതാംബരനെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു ശരത്തും, കൃപേഷും. അക്രമം നടന്നതിനു ശേഷവും പീതാബരനും പാര്‍ട്ടി അംഗങ്ങളും ഇഅരുവരേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമാണ് പീതാംബരന്‍.

ഇന്നലെ രാത്രിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം നിലവില്‍ ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നേരത്തേ ഒളിവിലായിരുന്ന പീതാംബരന്‍ കര്‍ണാടകയിലേയ്ക്ക് കടക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പീതാംബരന്‍ പിടിയിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും പ്രതികളെ പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്.

അതേസമയം കൊലപ്പെട്ടവരെ സിപിഎം പ്രദേശിക നേതാക്കള്‍ സോഷ്യല്‍ മീഡിയിലൂടെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നതായി ശരത്തിന്റേയും കൃപേഷിന്റേയും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൊലപാതകം നടന്നതിനു ശേഷം ആദ്യം എല്ലാവരും വിരല്‍ ചൂണ്ടിയതും പീതാംബരനു നേരെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button