ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്‍റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍. സൈന്യത്തിന്‍റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ അദ്ദേഹം ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരിക്കൂ എന്ന് അവര്‍.
സ്വന്തം ചിന്താഗതി പോലും വിട്ടുവീഴ്‌ച ചെയ്തുള്ള ഒരു ഭരണമാണ് ഇമ്രാന്‍ ഖാന്‍റേത്. തെരഞ്ഞെടുപ്പ് സമയത്ത് പുതിയ ചില മതപരമായ പാര്‍ട്ടികള്‍ വന്നതും ഇസ്ലാമാബാദിലുണ്ടായ കലാപങ്ങളും നാം കണ്ടതാണ്- രെഹം ഖാന്‍ പറഞ്ഞു.
പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയെ തിരിച്ചടിക്കുമെന്ന ഇമ്രാന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് രെഹം ഖാന്‍റെ തുറന്ന് പറച്ചില്‍
Post Your Comments