റിയാദ്: : സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പറയുന്നു.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബുധനാഴ്ച രാത്രി വരെ ഇടി മിന്നലും കനത്ത മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചത്. പകല്‍ സമയത്ത് ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ അതിര് ത്തി പ്രവിശ്യയിലെ അറാര്‍ ഉള്‍പ്പെടെയുളള വിവിധ സ്ഥലങ്ങള്‍, തബൂക്ക് പ്രവിശ്യ, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്. അല്‍ഖസീമിലെ ബുറൈദ, ഉനൈസ, അല്‍മിദ്നബ്, ബുകൈരിയ, അല്‍ബദാ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയുണ്ടാകും. കിഴക്കന്‍ പ്രവിശ്യയിലും തലസ്ഥാനമായ റിയാദിലും അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ പെയ്യും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ രാജ്യത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഡിസംബറില്‍ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. പ്രളയത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 36 പേര് മരിച്ചിരുന്നു.
Post Your Comments