കുണ്ടറ : സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് വ്യവസായികള്‍ക്ക് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഫിഷറീസ് പരമ്പരാഗതവ്യവസായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പഴങ്ങാലത്ത് പകല്‍ വീടിനും ബഡ്‌സ് സ്‌കൂളിനുംവേണ്ടി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പലിശ സര്‍ക്കാര്‍ നല്‍കിക്കൊണ്ട് വ്യവസായികള്‍ക്ക് ഒരുവര്‍ഷത്തേക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കേണ്ടതിന് നിരന്തര പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി തുടര്‍ന്നുപറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷത വഹിച്ചു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജീവ്, വൈസ് പ്രസിഡന്റ് ജയകുമാരി, പഞ്ചായത്ത് വികസനസമിതി അംഗങ്ങളായ സിന്ധു ഗോപന്‍, ഗിരീഷ് കുമാര്‍, ഷൈല മധു, ബ്ലോക്ക് അംഗം കെ.സി.വരദരാജന്‍ പിള്ള, പഞ്ചായത്ത് അംഗങ്ങളായ രജനി, കെ.പി.രഞ്ജിനി, രാജി എന്നിവര്‍ സംസാരിച്ചു
Post Your Comments