Latest NewsKerala

വോട്ട് തരില്ലെന്ന് എടുത്തടിച്ചു പറഞ്ഞ് വീട്ടമ്മ: വല്ലാതെ വേദനിപ്പിച്ചുവെന്ന് സി.എസ്.സുജാത

ആലപ്പുഴ:  വോട്ട് ചോദിക്കാന്‍ ഒരു വീട്ടിലേയ്ക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മാവേലിക്കരയിലെ മുന്‍ എം.പി സി.എസ് സുജാത. സുധീരന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോഴഉണ്ടായ അനുഭവമാണ് സുജാത പങ്കുവച്ചത്. വോട്ട് ചോദിക്കാന്‍ വീട്ടിലേയ്ക്ക വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചപ്പോള്‍ ‘ഇങ്ങോട്ട് വരേണ്ട. ഞങ്ങള്‍ സുധീരന്റെ ആള്‍ക്കാരാ…’ എന്ന് വീട്ടമ്മയുടെ എടുത്തടിച്ചതു പോലെ പറഞ്ഞുവെന്ന് സുജാത പറയുന്നു. എന്നാല്‍ വീട്ടില്‍ വന്നാല്‍ എല്ലാവരേയും കാണാമല്ലോ എന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞതായും സുജാത ഓര്‍മ്മിക്കുന്നു.

എന്നാല്‍ വീട്ടമ്മയുടെ പെരുമാറ്റം വല്ലാതെ വേദനിപ്പിച്ചു. തെരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍മാരില്‍ നിന്ന് ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥിയുടെ മനസ് മരവിച്ചു പോകും. പിന്നെ ആലോചിച്ചപ്പോഴാണ് എനിക്ക് മനസിലായത്, അവര്‍ പറഞ്ഞതാണ് ശരിയെന്ന്. വോട്ട് തരാമെന്ന് പറഞ്ഞിട്ട് തരാതിരുന്നാലോ, അത് പറഞ്ഞുപറ്റിക്കലാവില്ലേ. ഉള്ളത് മുഖത്ത് നോക്കി പറഞ്ഞാല്‍ കാര്യം തീരുമല്ലോ -സുജാത പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത രണ്ട് തവണ് ലോക്‌സഭയിലേക്ക് മത്സരിച്ചു. ആദ്യ മത്സരത്തില്‍ വി.എം.സുധീരനോട് തോറ്റെങ്കിലും രണ്ടാമത് മാവേലിക്കരയില്‍ രമേശ് ചെന്നിത്തലയെ7,414 വോട്ടിന് തോല്‍പ്പിച്ചു. അതോടെ സുജാത താരമായി. ചെന്നിത്തലയെ തോല്‍പ്പിച്ചപ്പോള്‍ ഒരു പേര് വീണു, ‘ജയന്റ് കില്ലര്‍’. മാവേലിക്കരയിലെ വോട്ടര്‍മാര്‍ സ്‌നേഹത്തോടെ മറ്റൊരു പേരും വിളിച്ചു, മാവേലിക്കരയുടെ മാനസപുത്രി.കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മാവേലിക്കരയില്‍ പാര്‍ട്ടി ചിഹ്നത്തിc s susujathaല്‍ മത്സരിച്ച് ജയിച്ച ആദ്യ വനിതയാണ് സുജാത.

shortlink

Related Articles

Post Your Comments

Related Articles


Back to top button