Latest NewsKerala

ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും. പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 നാണ് പൊങ്കാല വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും സഹമേല്‍ശാന്തി തീ പകരും.

40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പൊങ്കാലയോടനുബന്ധിച്ച്‌ തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രവും പരിസരവും പൂര്‍ണമായി പൊലീസ് വലയത്തിലാണ്. വനിത പൊലീസിനെയാണ് പൊങ്കാല അര്‍പ്പിക്കുന്ന വഴികളിലും ക്ഷേത്രത്തിലും വിന്യസിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് വരാന്‍ പ്രത്യേകം സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. ശേഷം പ്രാർഥനകളുടെ പുണ്യവുമായി മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button