Latest NewsIndia

അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി

മുംബൈ: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഞായറാഴ്ച മുംബൈയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം വിധേയനായത്. താന്‍ ആരോഗ്യവാനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസ അറിയിച്ചു. അതേസമയം രാജസ്ഥാനിലെ പ്രതാപ്ഗഡ്- ജയ്പൂര്‍ ദേശീയ പാതയിലെ അംബാവാലിയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടേയെന്നും ഖലോട്ട് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button