ചെന്നൈ: തമിഴ്നാട്ടില്‍ യുപിഎയ്ക്ക് എതിരെ മഹാസഖ്യം. അണ്ണാ ഡിഎംകെ എന്‍ഡിഎയുമായി ചേര്‍ന്നു. ഇക്കാര്യത്തില്‍ ബിജെപി – ഡിഎംകെ ധാരണയായി. വിയകാന്തിന്റെ ഡിഎംകെയും സഖ്യത്തില്‍ ചേരാന്‍ സാധ്യത. ബിജെപി അഞ്ച് സീറ്റിലും ഡിഎംകെ ഏഴ് സീറ്റിലും മത്സരിക്കും.
ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കാമെന്ന് പല സര്‍വെ ഫലങ്ങളും പുറത്ത് വന്നതോടെ എന്‍ഡിഎ സഖ്യം വിപുലീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയത്. തമിഴ്നാട്ടില്‍ അണ്ണാ ഡിംഎംകെയുമായുള്ള ബിജെപിയുടെ സഖ്യനീക്കം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ചുവടുവയ്പാണ്. ആന്ധ്രാപ്രദേശില്‍ ജഗന്മോഹന് റെഡ്ഡിയെ ഒപ്പം കൊണ്ടുവരാനുള്ള രഹസ്യനീക്കം ഇപ്പോഴും തുടരുന്നുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎയ്ക്ക് സഖ്യകക്ഷിയുണ്ട്. സര്‍വെ ഫലങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ വിട്ടുവീഴ്ചകള്‍ക്ക് ബിജെപി നേതൃത്വം തയ്യാറാകുന്നത്. 2014ലും ബിജെപി നേതൃത്വം നല്കിയ എന്‍ഡിഎ മത്സരരംഗത്തുണ്ടായിരുന്നു.
Post Your Comments