ലക്നൗ : ബുള്ളറ്റ് ട്രെയിനല്ല രാജ്യത്തിന് ആവശ്യമെന്നും സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ആദ്യം നൽ കേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലക്നൗവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനുകൾ. രാജ്യത്തിന് നിലവില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍റെ ആവശ്യമില്ല. സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടുകയെന്നതാണ് പരമപ്രധാനം. എന്തുകൊണ്ടാണ് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുന്നതെന്നും മരണങ്ങളുടെ നഷ്ടം നികത്താന്‍ കഴിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അഖിലേഷ് യാദവ് ഈ വിഷയം ഉന്നയിച്ചത്.
Post Your Comments