Latest NewsIndia

ശരീരത്തില്‍ നിറയെ ടാറ്റൂ… ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി യുവതി

മുംബൈ: ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ മുംബൈ സ്വദേശിനി തേജസ്വി പ്രഭൂല്‍ക്കര്‍ എന്ന 21കാരിക്ക് ടാറ്റൂ എന്നാല്‍ ഭ്രമമാണ്. ശരീരമാസകലം 103 ടാറ്റൂകളാണ് തേജസ്വി ചെയ്തിരിക്കുന്നത്. ദേഹത്ത് സൂചിമുനകള്‍ കുത്തിയിറങ്ങുന്ന വേദനകളൊന്നും കണക്കാകാതെ ടാറ്റൂ ചെയ്ത തേജസ്വി ഇന്ത്യയില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് .

മോഡല്‍, ആര്‍ട്ടിസ്റ്റ്, ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറുന്ന യുവ പ്രതിഭയാണ് തേജസ്വി. തന്റെ 17-ാമത്തെ വയസിലാണ് തേജസ്വി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. തന്റെ പേര് തന്നെയാണ് അന്ന് ശരീരത്തില്‍ ആലേഖനം ചെയ്തത്. ആളുകള്‍ തന്റെ പേര് തേജസ്വിനി, തേജശ്രീ എന്നിങ്ങനെ തെറ്റിച്ച് വിളിക്കാന്‍ തുടങ്ങിയതാണ് പേര് തന്നെ ടാറ്റൂ ചെയ്യാന്‍ കാരണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി പറയുന്നു.

മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തന്നെയൊരു ഭ്രാന്തിയെ പോലെയാണ് കണ്ടതെന്ന് തേജസ്വി പറയുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതും 20 വയസ്സില്‍ 25 ടാറ്റൂ ചെയ്തുമൊക്കെ അതിന് കാരണമായിരുന്നു. ശരീരം ഇങ്ങനെ നശിപ്പിച്ചാല്‍ നിന്നെ ആര് വിവാഹം കഴിക്കുമെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.
ടാറ്റൂകള്‍ അര്‍ത്ഥവത്തായതോ ഓര്‍മ്മിക്കാവുന്നതോ ആയിരിക്കണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓര്‍മ്മകളാണ് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തില്‍ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം 78 ടാറ്റൂ ചെയ്തിരുന്നു. ഇനി ശരീരത്തിലെ ഒഴിഞ്ഞ ഭാഗത്തോക്കെ ടാറ്റൂ ചെയ്യണം എന്നാണ് തേജസ്വി പറയുന്നത്.

shortlink

Post Your Comments


Back to top button